ന്യൂഡൽഹി> റിസർവ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും കൂട്ടി . റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 6.5 ശതമാനമാക്കി.ഗവർണർ ശക്തികാന്ത ദാസ് ധനനയ സമിതിയുടെ തീരുമാനം പ്രഖ്യാപിച്ചു. ഇതോടെ ബാങ്ക് വായ്പാ പലിശ നിരക്കുകൾ ഉയരും.
ഈ വർഷത്തെ ആദ്യത്തെ ധനനയ പ്രസ്താവനയായിരുന്നു ഇത്. 2022 ഡിസംബറിലെ പണനയ അവലോകനത്തിൽ, സെൻട്രൽ ബാങ്ക് പ്രധാന ബെഞ്ച്മാർക്ക് പലിശ നിരക്ക് 35 ബേസിസ് പോയിന്റുകൾ (ബിപിഎസ്) ഉയർത്തിയിരുന്നു. പണപ്പെരുപ്പം പിടിച്ചുനിർത്താൻ കഴിഞ്ഞ വർഷം മേയ് മുതൽ റിസർവ് ബാങ്ക് ഹ്രസ്വകാല വായ്പാ നിരക്കിൽ ഇന്നത്തേതുൾപ്പെടെ 250 ബേസിസ് പോയിന്റുകൾ വർധിപ്പിച്ചിരുന്നു.