ന്യൂഡല്‍ഹി> ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് നടത്തിയ വന്‍ തിരിമറികളെ കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ വെളിപ്പെടുത്തലുകള്‍ സുപ്രീംകോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഉന്നതസമിതി അനേഷിക്കണമെന്നും വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപെട്ട് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി സഭാ ചട്ടം 267 പ്രകാരം നോട്ടീസ് നല്കി.
വിഷയം സംയുക്ത പാര്‍ലമെന്റ് സമിതിയോ സുപ്രീംകോടതി മേല്‍നോട്ടത്തിലുള്ള ഉന്നതസമിതിയോ അനേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലും പ്രതിഷേധിച്ചു.