തിരുവനന്തപുരം> ധനപ്രതിസന്ധിയുടെ പേരിൽ സർക്കാർ നികുതിക്കൊള്ള നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബജറ്റ് പ്രഖ്യാപനങ്ങളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു സതീശൻ. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും സെസ് കൂട്ടിയത് ശരിയല്ല. അശാസ്ത്രീയമായി ചുമത്തുന്ന അമിത നികുതിഭാരമാണത്.
സാമൂഹിക സുരക്ഷാ പെൻഷൻ വർധിപ്പിക്കാതെയാണ് സെസ് ഏർപ്പെടുത്തുന്നത്. കിഫ്ബിയുടെ പ്രസക്തി പൂർണമായും നഷ്ടപ്പെട്ടു. കിഫ്ബി പ്രഖ്യാപനങ്ങൾ ബജറ്റിനകത്തേക്ക് വന്നു. പിന്നെ എന്തിനാണ് കിഫ്ബിയെന്നും വി ഡി സതീശൻ ചോദിച്ചു.