Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

സമ്പദ്‌ഘടനയെ ചുരുക്കുന്ന ജനവിരുദ്ധബജറ്റ്‌: സിപിഐ എം

by News Desk
February 2, 2023
in INDIA
0
സമ്പദ്‌ഘടനയെ-ചുരുക്കുന്ന-ജനവിരുദ്ധബജറ്റ്‌:-സിപിഐ-എം
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി> സമ്പദ്ഘടനയെ ചുരുക്കുന്നതും ജനവിരുദ്ധവുമാണ് കേന്ദ്രബജറ്റ് നിർദേശങ്ങളെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. മുമ്പേ മാന്ദ്യത്തിലായിരുന്ന സമ്പദ്ഘടന കോവിഡ് മഹാമാരിയുടെ ആഘാതത്തിൽ കൂടുതൽ വഷളായ സാഹചര്യത്തിൽ ജനങ്ങളുടെ വാങ്ങൽശേഷി വർധിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ആഭ്യന്തര ഡിമാന്റ് ഉയർത്താനും ആവശ്യമായ നടപടികളാണ് ബജറ്റിൽ പ്രഖ്യാപിക്കേണ്ടിയിരുന്നത്. ഈ അവസ്ഥ നേരിടുന്നതിൽ ബജറ്റ് പരാജയപ്പെട്ടു.

ധനക്കമ്മി കുറയ്ക്കാനായി സർക്കാർ ചെലവുകൾ ചുരുക്കുകയാണ്, സമ്പന്നർക്ക് കൂടുതൽ നികുതി ഇളവും നൽകി. കഴിഞ്ഞ രണ്ട് വർഷം രാജ്യത്ത് ഉൽപാദിപ്പിച്ച സ്വത്തിന്റെ 40.5 ശതമാനവും ഏറ്റവും സമ്പന്നരായ ഒരു ശതമാനം കയ്യടക്കിയെന്ന് ഓക്സ്ഫാം റിപ്പോർട്ട് വന്നിരിക്കെയാണ് സർക്കാർ ഇങ്ങനെ ചെയ്തത്. ചെലവ് ചുരുക്കൽ ബജറ്റ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും. നടപ്പ് വർഷത്തെ പുതുക്കിയ ബജറ്റിനെ അപേക്ഷിച്ച് ഏഴ് ശതമാനം മാത്രം കൂടുതൽ തുകയാണ് 2023–24ലെ ബജറ്റിൽ സർക്കാർ ചെലവ്. പണപ്പെരുപ്പം ഉൾപ്പടെ ചേർത്തുള്ള കണക്കിൽ ഇക്കാലയളവിൽ ജിഡിപി വളർച്ചനിരക്ക് 10.5 ശതമാനമാണ്. അങ്ങനെ ജിഡിപി വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാർ ചെലവ് കുറയുകയാണ്. പലിശച്ചെലവ് കൂടി എടുത്താൽ സർക്കാർ ചെലവ് കഴിഞ്ഞ വർഷത്തെക്കാൾ 5.4 ശതമാനം മാത്രമാണ് കൂടുതൽ. ജനസംഖ്യ ഒരു ശതമാനം വളർന്നിട്ടുമുണ്ട്. ഇതെല്ലാം ചേർത്ത് നോക്കുമ്പോൾ ബജറ്റ് അങ്ങേയറ്റം ജനവിരുദ്ധമാണെന്ന് വ്യക്തം.

ധനപരമായ ഫെഡറലിസം തകർക്കുന്ന പ്രവണത ബജറ്റിൽ ആവർത്തിക്കുന്നു. വരുമാനത്തിൽനിന്ന് സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതം നൽകുന്നില്ല. സംസ്ഥാനങ്ങൾ കടമെടുക്കുന്നതിന് കൂടുതൽ നിബന്ധനകൾ അടിച്ചേൽപിക്കുന്നു. സമ്പന്നർക്കുള്ള ഇളവുകൾ അടക്കം മൊത്തം നികുതി സൗജന്യങ്ങൾ വഴി 35,000 കോടി രൂപയുടെ വരുമാനക്കുറവ് ഉണ്ടാകുമെന്ന് ധനമന്ത്രി പറയുന്നു. കൂടുതൽ തൊഴിൽ സൃഷ്ടിക്കാൻ പൊതുനിക്ഷേപങ്ങൾ ഗണ്യമായി വർധിപ്പിക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉയർന്ന വേതനത്തോടെ നടപ്പാക്കാൻ മതിയായ വിഹിതം അനുവദിക്കുക, അഞ്ച് കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്നതിനൊപ്പം സബ്സിഡി നിരക്കിലും അഞ്ച് കിലോഗ്രാം ധാന്യം നൽകുക, സ്വത്ത്– പാരമ്പര്യ സ്വത്ത് നികുതി ഏർപ്പെടുത്തുക, ഭക്ഷ്യവസ്തുക്കൾക്കും മരുന്ന് അടക്കമുള്ള അവശ്യസാധനങ്ങൾക്കും ചുമത്തിയ ജിഎസ്ടി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ പിബി ഉന്നയിച്ചു.

ഈ ആവശ്യങ്ങൾ നേടിയെടുക്കാനും ജനവിരുദ്ധ ബജറ്റ് നിർദേശങ്ങളിൽ പ്രതിഷേധിച്ചും ഫെബ്രുവരി 22 മുതൽ 28 വരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. ജനങ്ങളുടെ ജീവിതമാർഗം സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഇതിൽ പങ്കാളികളാകണമെന്ന് പിബി ആഹ്വാനം ചെയ്തു.

Previous Post

കുവൈറ്റിൽ സിവിൽ ഐഡി കാർഡ് ഹോം ഡെലിവറി സേവനം താൽക്കാലികമായി നിർത്തിവച്ചു

Next Post

കൊച്ചിയിൽ പെറ്റ്‌ ഷോപ്പിൽ നിന്ന്‌ നായയെ മോഷ്‌ടിച്ചവർ പിടിയിൽ

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
കൊച്ചിയിൽ-പെറ്റ്‌-ഷോപ്പിൽ-നിന്ന്‌-നായയെ-മോഷ്‌ടിച്ചവർ-പിടിയിൽ

കൊച്ചിയിൽ പെറ്റ്‌ ഷോപ്പിൽ നിന്ന്‌ നായയെ മോഷ്‌ടിച്ചവർ പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.