ശ്രീനഗർ > ലഡാക്ക് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന മാഗ്സസെ പുരസ്കാര ജേതാവും സാമൂഹ്യ പ്രവർത്തകനുമായ സോനം വാങ്ചുക്കിൽനിന്ന് ബോണ്ട് ഒപ്പിട്ടുവാങ്ങാൻ അധികൃതർ. പ്രസ്താവനകളൊന്നും നടത്തില്ലെന്നും ഒരു മാസത്തേക്ക് പൊതുയോഗങ്ങളിൽ പങ്കെടുക്കില്ലെന്നും ഉറപ്പുനൽകുന്ന ബോണ്ടിൽ ഒപ്പിടാൻ ലഡാക്ക് അഡ്മിനിസ്ട്രേറ്റർ ആവശ്യപ്പെട്ടു.
ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് സോനം വാങ്ചുക് മൈനസ് 20 ഡിഗ്രിയുള്ള ഫിയാങ്ങിൽ നിരാഹാര സമരം നടത്തുന്നത്. അധികൃതരുടെ കത്ത് വാങ്ചുക് ട്വിറ്ററിൽ പങ്കുവച്ചു. ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തില്‍ ആമിര്‍ഖാന്റെ കഥാപാത്രം സോനം വാങ്ചുക്കിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍കൊള്ളുന്നതാണ്.