പൊച്ചെഫ്സ്ട്രൂം (ദക്ഷിണാഫ്രിക്ക)> ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ പുതുചരിത്രം കുറിച്ച് കൗമാരപ്പട. പ്രഥമ അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് കീഴടക്കി ഇന്ത്യ കിരീടം ചൂടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയർത്തിയ 69 റൺസ് വിജയലക്ഷ്യം 14 ഓവറിൽ ഏഴ് വിക്കറ്റ് ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു. സ്കോർ: ഇംഗ്ലണ്ട് 68 (17.1), ഇന്ത്യ 69/3 (14).