കോട്ടയം>കെ വി ബിന്ദുവിനെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. സിപിഐ എം പ്രതിനിധിയും കുമരകം ഡിവിഷനിൽനിന്നുള്ള ജില്ലാ പഞ്ചായത്തംഗവുമായ ബിന്ദുവിനെ 7 വോട്ട് ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുത്തത്. രാവിലെ 11ന് നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ വരണാധികാരിയായിരുന്നു. കെ വി ബിന്ദുവിന് 14 വോട്ടും രാധാ വി നായർക്ക് 7 വോട്ടും ലഭിച്ചു. 21 പേരാണ് വോട്ടുചെയ്തത്. ഒരാൾ എത്തിയില്ല. നിർമ്മല ജിമ്മി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.