ന്യൂഡൽഹി
മധ്യപ്രദേശിലെ നർമദ താഴ്വരയിൽ കണ്ടെത്തിയ 256 ദിനോസർ മുട്ടയും 92 പ്രചനനകേന്ദ്രവും വഴിതുറക്കുന്നത് മധ്യ ഇന്ത്യയിലെ ദിനോസർ കോളനിയുടെ ചരിത്രത്തിലേക്ക്. ഡൽഹി, മോഹൻപുർ സർവകലാശാകളിലെ ഗവേഷകരാണ് ധർ ജില്ലയിൽനിന്ന് സസ്യഭുക്കുകളായ ടൈറ്റാനോസെറസുകളുടെ കോളനി കണ്ടെത്തിയത്. 6.6 കോടി വര്‍ഷംമുമ്പ് 1000 കിലോമീറ്ററിലായി വ്യാപിച്ചു കിടന്നതാണ് ഇതെന്നാണ് വിലയിരുത്തൽ. ഇതേക്കുറിച്ചുള്ള വിവരങ്ങൾ പിഎൽഒഎസ് വൺ എന്ന ജേർണലിലാണ് പ്രസിദ്ധീകരിച്ചത്. മുട്ടകൾ സയൻസ് ഫെസ്റ്റിവലിലെ സ്റ്റാളിൽ പ്രദർശിപ്പിക്കുന്നുണ്ട്.