തിരുവനന്തപുരം> പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ നാശനഷ്ടം ഈടാക്കുന്നതിൻറെ ഭാഗമായി പിഎഫ്ഐ നേതാക്കളുടെ വീടും സ്ഥലവും ജപ്തി ചെയ്തു. കൊല്ലം, തൃശൂർ, വയനാട്, കാസർക്കോട് ജില്ലകളിലായാണ് നടപടി.
പിഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറിയിരുന്ന അബ്ദുൾ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും, വസ്തുക്കളും കരുനാഗപ്പള്ളി തഹസിൽദാറിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടുകെട്ടി. ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തൃശൂർ കുന്നംകുളം താലൂക്ക് പരിധിയിലെ അഞ്ചു പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടും സ്ഥലവും ജപ്തി ചെയ്തതു. പഴുന്നാന കാരങ്ങൽ വീട്ടിൽ അസീസ്, പെരുമ്പിലാവ് അഥീനയിൽ വീട്ടിൽ യഹിയ കോയ തങ്ങൾ, പെരുമ്പിലാവ് പള്ളിക്കരഞ്ഞാലിൽ വീട്ടിൽ ഉസ്മാൻ, ഗുരുവായൂർ പുതുവീട്ടിൽ മുസ്തഫ, വടുതല ഉള്ളിശ്ശേരി പിലക്കൂട്ടയിൽ വീട്ടിൽ റഫീഖ് എന്നിവരുടെ വീടുകളും സ്ഥലങ്ങളുമാണ് കുന്നംകുളം തഹസിൽദാർ അജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടുകെട്ടിയത്.
വയനാട്ടിൽ 14 നേതാക്കളുടേയും കാസർക്കോട് നാല് നേതാക്കളുടേയും സ്വത്തുക്കൾ കണ്ടുകെട്ടി. കാസർക്കോട് രണ്ട് പിഎഫ്ഐ ഓഫീസുകളിലും റവന്യു റക്കവറി നടന്നു.