ന്യൂഡൽഹി > ജോഷിമഠിൽ മലയാളി വൈദികൻ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ഫാ. മെൽവിൽ പി എബ്രഹാം പള്ളിത്താഴത്ത് (31) ആണ് മരിച്ചത്. ജോഷിമഠിലെ ദുരിതബാധിത മേഖലകളിൽ ഭക്ഷണവും മറ്റും എത്തിച്ചു മടങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്.
വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് അപകടം. കാര്‍ മഞ്ഞില്‍ തെന്നി 500 അടി താഴേക്കു പതിക്കുകയായിരുന്നു. രാത്രി 10മണിയോടെ തിരച്ചിൽ സംഘം മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ജോഷിമഠിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ് ഋഷികേശിലെ ആശുപത്രിയിൽ എത്തിച്ചു.