Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സംരംഭക മഹാസംഗമം, എഴുത്തച്ഛൻ പുരസ്‌‌കാര സമർപ്പണം; മുഖ്യമന്ത്രി ശനിയാഴ്ച്ച കൊച്ചിയിൽ

by News Desk
January 20, 2023
in KERALA
0
സംരംഭക-മഹാസംഗമം,-എഴുത്തച്ഛൻ-പുരസ്‌‌കാര-സമർപ്പണം;-മുഖ്യമന്ത്രി-ശനിയാഴ്ച്ച-കൊച്ചിയിൽ
0
SHARES
58
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച്ച കൊച്ചിയിൽ എത്തും. സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷം പദ്ധതി ലക്ഷ്യം ഭേദിച്ചതിൻറെ ഭാഗമായി സംഘടിപ്പിക്കുന്ന സംരംഭക മഹാസംഗമത്തിന്റെ ഉദ്ഘാടനത്തിനും സാഹിത്യകാരൻ സേതുവിന് എഴുത്തച്ഛൻ പുരസ്കാര സമർപ്പണം നടത്താനുമായാണ് മുഖ്യമന്ത്രി എത്തുന്നത്.

കേരള ചരിത്രത്തിലെ ഏറ്റവും വലിയ സംരംഭക സംഗമമാണ് വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച്ച11.30ന് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനിയിൽ നടത്തുന്നത്. പതിനായിരത്തോളം സംരംഭകർ പങ്കെടുക്കും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ സ്കെയിൽ അപ്പ് പദ്ധതിയുടെ സർവേ, ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കൈപ്പുസ്തകം പ്രകാശനം റവന്യൂ വകുപ്പ് മന്ത്രി കെ രാജനും കുടുംബശ്രീയുടെ ഓക്സിലറി ഗ്രൂപ്പുകളുടെ ശക്തിപ്പെടുത്തൽ പരിപാടി പ്രഖ്യാപനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷും വിജയമാതൃകകളുടെ ഫിലിം ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശനും നിർവഹിക്കും. എം പി, മേയർ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

മഹാസംഗമത്തിൽ സംരംഭകർക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനായി നൂറോളം സ്റ്റാളുകളും സജ്ജമാക്കിയിട്ടുണ്ട്. ബാങ്കുകൾ, വിവിധ സംസ്ഥാന- കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, സാങ്കേതിക സ്ഥാപനങ്ങൾ എന്നിവരുടെ സ്റ്റാളുകളിൽ സംരംഭകർക്ക് വിവിധ സേവനങ്ങൾ ഓൺലൈനായി ലഭ്യമാകും. സംരംഭകർക്ക് പറയാനുള്ളത് കേൾക്കാനും അവരുടെ പദ്ധതികളുടെ വിപുലീകരണത്തിനാവശ്യമായ സഹായം ലഭ്യമാക്കാനും ഈ സംഗമത്തിലൂടെ ശ്രമിക്കും. സംരംഭക വർഷം പദ്ധതിയിലൂടെ ഇതുവരെയായി 1,22,080 സംരംഭങ്ങളും 7462.92 കോടി രൂപയുടെ നിക്ഷേപവും 2,63,385 തൊഴിലും ഉണ്ടായി.

എഴുത്തച്ഛൻ പുരസ്കാര സമർപ്പണം

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യപുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം ശനിയാഴ്ച്ച ഉച്ചയ്ക്ക് 3.30ന് എറണാകുളം ടൗൺഹാളിൽ സേതുവിന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ആദരഭാഷണം നടത്തും. ചീഫ് സെക്രട്ടറി വി പി ജോയ് പ്രശസ്തിപത്രം വായിക്കും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് മുഖ്യാതിഥിയാകും. ഹൈബി ഈഡൻ എം പി, ടി ജെ വിനോദ് എംഎൽഎ, സാംസ്കാരികവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ തുടങ്ങിയവർ പങ്കെടുക്കും. കഴിഞ്ഞ അരനൂറ്റാണ്ടിലേറെ മലയാള ഭാഷയ്ക്ക് നൽകിവരുന്ന സമഗ്ര സാഹിത്യസംഭാവനകളെ വിലയിരുത്തിയാണ് സേതുവിന് എഴുത്തച്ഛൻ പുരസ്ക്കാരം സമർപ്പിക്കുന്നത്.

Previous Post

വാഹനാപകട തർക്കം; ബംഗളൂരുവിൽ യുവാവിനെ കാറിന്റെ ബോണറ്റിൽവച്ച്‌ വണ്ടിയോടിച്ച്‌ യുവതി

Next Post

മഹാത്മ ഗാന്ധി അങ്ങനെ വെറുതെ വേർപെട്ട് പോയതല്ല, വെടിവെച്ചു കൊന്നതാണ്; ഏഷ്യാനെറ്റ് ന്യൂസിനോട് വി കെ സനോജ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മഹാത്മ-ഗാന്ധി-അങ്ങനെ-വെറുതെ-വേർപെട്ട്-പോയതല്ല,-വെടിവെച്ചു-കൊന്നതാണ്;-ഏഷ്യാനെറ്റ്-ന്യൂസിനോട്-വി-കെ-സനോജ്

മഹാത്മ ഗാന്ധി അങ്ങനെ വെറുതെ വേർപെട്ട് പോയതല്ല, വെടിവെച്ചു കൊന്നതാണ്; ഏഷ്യാനെറ്റ് ന്യൂസിനോട് വി കെ സനോജ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.