ചാലക്കുടി> പീഡനപരാതിയിൽ കോൺഗ്രസ് സംഘടന നേതാവായ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസ്. കൊന്നക്കുഴി ബീറ്റ് ഓഫീസർ എം വി വിനയരാജിനെതിരെയാണ് അതിരപ്പിള്ളി പൊലീസ് കേസെടുത്തത്. സഹപ്രവർത്തകയുടെ പരാതിയെ തുടർന്നാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.
നിരന്തരമായി അശ്ലീലം പറഞ്ഞ് ശല്യപ്പെടുത്തുകയും ചൂഷണത്തിന് വിധേയമാക്കുകയും ചെയ്തുവെന്നാണ് പരാതി. ഓഫീസിൽ ആറുമില്ലാത്ത സമയത്ത് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിലുണ്ട്. പരാതിക്കാരി പുതിയതായി വാങ്ങിയ ഫോണിൽ ഇവരറിയാതെ പ്രതി ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും അതുവഴി പരാതിക്കാരിയുടെ എല്ലാ കാര്യങ്ങളും ഇയാൾ നിയന്ത്രിച്ചതായും പറയുന്നു.
സമൂഹമാധ്യമങ്ങൾ വഴി നിരന്തരം ആക്ഷേപിച്ചു. ആദ്യം ചാലക്കുടി ഡിഎഫ്ഒ ക്ക് പരാതി നല്കി. തുടർന്ന് പൊലീസിന് പരാതി കൈമാറുകയായിരുന്നു. ഐപിസി 376, 509, 354, 506 എന്നി വകുപ്പുകൾ പ്രകാരം 12 വർഷത്തോളം ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതി ഇപ്പോൾ ഒളിവിലാണ്.