മംഗളൂരു> ഉത്സവം നടക്കുന്ന കദ്രി ക്ഷേത്രത്തിൽ മുസ്ലിങ്ങൾക്ക് വ്യാപാരത്തിന് വിലക്ക് ഏർപ്പെടുത്തി സംഘപരിവാർ. വർഷങ്ങളായി ഉത്സവകാലത്ത് വിവിധ മതവിഭാഗത്തിൽപ്പെട്ടവർ വ്യാപാരം നടത്തിയിരുന്ന ക്ഷേത്രത്തിലാണ് സംഘപരിവാർ വർഗീയനീക്കം.
ക്ഷേത്രകവാടത്തിൽ വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗദൾ പേരിൽ ബാനർ വച്ചിട്ടുണ്ട്. സനാതന ധർമത്തിൽ വിശ്വാസിക്കാത്ത, വിഗ്രഹാരാധനയെ എതിർക്കുന്നവർ ക്ഷേത്രത്തിൽ കച്ചവടംചെയ്യേണ്ട എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്. 15ന് ആരംഭിച്ച ഉത്സവം 25ന് സമാപിക്കും.