തിരുവനന്തപുരം> കാർഷിക മേഖലയിൽ മിനിമം വരുമാനം ഉറപ്പാക്കണമെന്ന് ജനതാദൾ (എസ്) സംസ്ഥാന നേതൃയോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അഡ്വ. മാത്യു ടി തോമസ് എംൽഎ അധ്യക്ഷത വഹിച്ചു. കർഷകനെ കാർഷിക മേഖലയിൽ നിലനിർത്തുന്നതിനു അനുസൃതമായ നിയമനിർമാണങ്ങളും കരാറുകളുമാണ് രാജ്യത്തുണ്ടാകേണ്ടതെന്നു യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സോഷ്യലിസ്റ്റു കക്ഷികൾ യോജിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും നേതൃയോഗം വിലയിരുത്തി.
യോഗത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടി, ഡോ. നീലലോഹിത ദാസൻ നാടാർ, സി കെ നാണു, ജോസ് തെറ്റയിൽ, കെ എസ് പ്രദീപ് കുമാർ, പി പി ദിവാകരൻ, കെ എൻ മോഹൻലാൽ, മുഹമ്മദ് ഷാ, സാബു ജോർജ്, വി മുരുകദാസ്, കൊല്ലങ്കോട് രവീന്ദ്രൻ നായർ, ജേക്കബ് ഉമ്മൻ, കെ വി ബാലസുബ്രമണ്യൻ, സിബി ജോസ് എന്നിവർ സംസാരിച്ചു.