തിരുവനന്തപുരം> കേരളത്തിലെ ഐടി ജീവനക്കാരുടെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവം” (PQFF – 22) അതിന്റെ 11-മത് പതിപ്പ് 2023 ജനുവരി 21ന്, ശനിയാഴ്ച ടെക്നോപാര്ക്ക് പാര്ക്ക്സെന്ററിലെ ട്രാവന്കൂര് ഹാളില് നടക്കും.27-മത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഫിലിം ക്യൂറേറ്റര് (Film Curator) ആയിരുന്ന ദീപിക സുശീലന് ചെയര്പേഴ്സണ് ആയുള്ള ജൂറിയാണ് ചിത്രങ്ങള് വിലയിരുത്തുക. പ്രശസ്ത സംവിധായകന് ഡോണ് പാലത്തറ, സിനിമ നിരൂപക ഷീബ കുര്യന് എന്നിവരാണ് ജൂറി അംഗങ്ങള്. മത്സര വിഭാഗത്തില് ഐ ടി ജീവനക്കാര് സംവിധാനം ചെയ്ത 20 ചിത്രങ്ങള് ആണ് പ്രദര്ശിപ്പിക്കുക.
ഫെസ്റ്റിവല് ഫിലിം സ്ക്രീനിംഗ് രാവിലെ 9:30 നു ആരംഭിക്കും. കേരള ചലച്ചിത്ര അക്കാദമി പ്രൊഡക്ഷന് വന്ന ”നിഷിദ്ധോ” എന്ന സിനിമയും PQFF ’22 ഭാഗമായി പ്രദര്ശിപ്പിക്കുന്നുണ്ട്. വൈകുന്നേരം 5:30 നു നടക്കുന്ന സമാപന ചടങ്ങില് ശ്രീകുമാരന് തമ്പിയാണ് മുഖ്യാതിഥി. ഫിലിം ഫെസ്റ്റിവല് രക്ഷധികാരി പ്രശസ്ത നിരൂപകന് എം എഫ് തോമസും ചടങ്ങില് പങ്കെടുക്കും.
ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 11,111 രൂപയുടെ ക്യാഷ് പ്രൈസും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകന്, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്ക് 5555 രൂപയുടെ ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ മികച്ച നടന്, നടി, ഛായാഗ്രാഹകന്, എഡിറ്റര് എന്നിവര്ക്കും പ്രത്യേക പുരസ്കാരങ്ങളുണ്ടാവും.
പ്രശസ്ത സിനിമാ പ്രവര്ത്തകരായ റോസ് മേരി, സജിന് ബാബു, ഷെറി, സനല്കുമാര് ശശിധരന് , നേമം പുഷ്പരാജ്, ശ്രീബാല കെ മേനോന് ,വിധു വിന്സെന്റ് , വിനു എബ്രഹാം , സുലോചന റാം മോഹന് ,ഭവാനി ചീരത് , നൂറനാട് രാമചന്ദ്രന് , കെ എ ബീന, സുദേവന്, കൃഷാന്ത്, അര്ച്ചന പദ്മിനി, പ്യാരേലാല്, ഷൈനി ബെഞ്ചമിന്, ബിലഹരി, ഫൗസിയ ഫാത്തിമ തുടങ്ങിയവര് പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവത്തിന്റെ ജൂറി അംഗങ്ങളായും കഴിഞ്ഞ വര്ഷങ്ങളില് ടെക്നോപാര്ക്കിലെത്തി. പ്രശസ്ത സിനിമ നിരൂപകന് എം എഫ് തോമസ് ആയിരുന്നു ആദ്യത്തെ എട്ടു വര്ഷങ്ങളിലും ജൂറി ചെയര്മാന്.
സൗജന്യ ഡെലിഗേറ്റ് രജിസ്ട്രേഷനു – https://rb.gy/knymj0
കൂടുതല് വിവരങ്ങള്ക്കു – മുഹമ്മദ് അനീഷ്- 9745889192