തിരുവനന്തപുരം> കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തിൽ ഡയറക്ടറെ മാറ്റണമെന്ന നിലപാടാണ് ഡിവൈഎഫ്ഐയ്ക്ക് ഉള്ളതെന്ന് സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സെക്രട്ടറി വി കെ സനോജ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിദ്യാർഥികൾ ഉയർത്തിയ വിഷയത്തിനൊപ്പമാണ് ഡിവൈഎഫ്ഐ. സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. അന്വേഷിക്കാൻ കമ്മിറ്റിയെ വയ്ക്കുകയും കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഉചിതമായ നടപടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാരിൽ വിശ്വാസമുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി.