പാലാ> പാലാ നഗരസഭ ചെയര്മാന് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐ എമ്മിലെ ജോസിന് ബിനോയെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തെരഞ്ഞെടുത്തു. നഗരസഭ മുണ്ടുപാലം
രണ്ടാം വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിയാണ് ജോസിന്.
എല്‍ഡിഎഫ് ധാരണ പ്രകാരം നിലവിലെ ചെയര്‍മാനായിരുന്ന കേരള കോണ്‍ഗ്രസ് എമ്മിലെ ആന്റോ ജോസ് പടിഞ്ഞാറെക്കര രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. വ്യാഴാഴ്ച രാവിലെ ചേര്‍ന്ന എല്‍ഡിഎഫ് പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. പകല്‍ 11ന് ചേരുന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് തെരഞ്ഞെടുപ്പ്.
വരണാധികാരി പാലാ വിദ്യാഭ്യാസ ജില്ലാ ഓഫിസര്‍ കെ ജയശ്രീയുടെ അധ്യക്ഷതയിലാകും തെരഞ്ഞെടുപ്പ്. 26 അംഗ കൗണ്‍സിലില്‍ ഭരണമുന്നണിയായ എല്‍ഡിഎഫിന് 17ഉം യുഡിഎഫിന് എട്ടും ഒരു സ്വതന്ത്രനുമാണ് അംഗങ്ങളായുള്ളത്.