തിരുവനന്തപുരം
കമ്യൂണിസ്റ്റ് പത്രപ്രവർത്തന പാരമ്പര്യം ഇന്നും ഉയർത്തിപ്പിടിക്കാൻ ദേശാഭിമാനിക്കു കഴിയുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കാനും അവരുടെ നാവായി പ്രവർത്തിക്കാനും കഴിയുന്നതായും ദേശാഭിമാനി എൺപതാം വാർഷികാഘോഷ സമാപന സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവർത്തന ചരിത്രത്തിൽ പ്രധാന സംഭാവന നൽകാൻ ദേശാഭിമാനിക്ക് ആയി. ഒന്നാം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അതിനെ നിരന്തരം എതിർത്ത മാധ്യമങ്ങൾ ഇന്ന് പറയുന്നത്, ആ സർക്കാർ നന്നായിരുന്നുവെന്നാണ്. ഇന്നത്തെ സർക്കാർ അന്നത്തെ അത്രപോരെന്നും. വാർത്തകൾ കണ്ടെത്താനല്ല, നിർമിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും കാനം പറഞ്ഞു.