കാഠ്മണ്ഡു
നേപ്പാൾ വിമാനദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന 71 പേരുടെ മൃതദേഹം കണ്ടെടുത്തു. 72 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിൽ ഇനി ഒരാളെക്കൂടിയാണ് കണ്ടുകിട്ടാനുള്ളത്. തിരച്ചിൽ തുടരുകയാണ്. അപകടസ്ഥലത്തുനിന്ന് കണ്ടെടുത്ത എല്ലാ മൃതദേഹവും തിരിച്ചറിഞ്ഞിട്ടില്ല. ചില മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് വേണ്ടിവന്നേക്കും. ഇന്ത്യക്കാരായ അഞ്ചു പേരാണ് അപകടത്തിൽ മരിച്ചത്. നാലു പേർ ഉത്തർപ്രദേശ് ഗാസിപുർ സ്വദേശികളും ഒരാൾ ബിഹാർ സ്വദേശിയുമാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനായി ബന്ധുക്കൾ നേപ്പാളിലെത്തിയിട്ടുണ്ട്.