ബാങ്കോക്ക്
വിയറ്റ്നാം പ്രസിഡന്റ് ന്യൂവെൻ ഷുവാൻ ഫുക്ക് രാജിവച്ചു. കഴിഞ്ഞ ദിവസം വിയറ്റ്നാമീസ് കമ്യൂണിസ്റ്റ് പാർടിയുടെ കേന്ദ്ര കമ്മിറ്റി യോഗം ചേർന്നിരുന്നു. യോഗത്തിൽ പാർടിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രവർത്തിച്ചവർക്കെതിരെ അച്ചടക്ക നടപടി പ്രഖ്യാപിച്ചിരുന്നു. ഭരണതലത്തിലും പാർടിയിലും ഉന്നത പദവികളിലുമുള്ളവർക്കുമെതിരെയാണ് അഴിമതി വിരുദ്ധ നടപടി സ്വീകരിച്ചത്.
തന്റെ കീഴിലുള്ള മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരുമടക്കം നടപടിക്ക് വിധേയരായ സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്നാണ് റിപ്പോർട്ട്. 2016 മുതൽ 2021 വരെ പ്രധാനമന്ത്രിയായിരുന്നു. ദേശീയ അസംബ്ലിയുടെ അംഗീകാരംകൂടി ലഭിക്കുമ്പോഴാണ് രാജി പ്രാബല്യത്തിൽ വരിക.