ന്യൂഡല്ഹി> ഇന്ഡിഗോ വിമാനത്തിലെ എമര്ജന്സി വാതില് യാത്രക്കാരന് തുറന്ന സംഭവത്തില് ഡയറക്ടര് ജനറല് ഓഫ് സിവില് ഏവിയേഷന് അന്വേഷണം പ്രഖ്യാപിച്ചു.വിമാനം പറന്നുയരുന്നതിന് തൊട്ട് മുമ്പ് റണ്വേയിലേക്ക് നീങ്ങുന്ന സമയത്താണ് യാത്രക്കാരന് എമര്ജന്സി വാതില് തുറന്നത്. ആളുകള് പരിഭ്രാന്തരായതോടെ അധികൃതരെത്തി പരിശോധന നടത്തിയശേഷം രണ്ട് മണിക്കൂറോളം വൈകി വിമാനം യാത്ര പുറപ്പെടുകയായിരുന്നു.
വാതില് തുറന്നത് ബിജെപി എംപി തേജസ്വി സൂര്യയാണെന്ന തരത്തിലും റിപ്പോര്ട്ടുകള് പുറത്തുവരുന്നുണ്ട്.കഴിഞ്ഞ ഡിസംബര് പത്തിന് ചെന്നൈയില് നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പോയ വിമാനത്തിലാണ് സംഭവം.എമര്ജന്സി ഡോറിന് തൊട്ടടുത്തിരുന്ന യാത്രക്കാരനെന്ന നിലയില് അടിയന്തര സാഹചര്യമുണ്ടായാല് എങ്ങനെയാണ് ഇത് തുറക്കേണ്ടതെന്ന് ജീവനക്കാര് എംപിയോട് വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെ എംപി വാതില് തുറക്കുകയായിരുന്നെന്നാണ് സൂചന.