കൊച്ചി : ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്, അപർണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ കാവുങ്ങൽ രചനയും സംവിധാനവും നിർവഹിക്കുന്ന “ജോയ് ഫുൾ എൻജോയ് ” എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും, ഇടപ്പള്ളി ശ്രീഅഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തിൽ നടന്നു.
നിർമ്മൽ പാലാഴി, ബിജു സോപാനം, കലാഭവൻ നവാസ്, വിജയകൃഷ്ണൻ,മീര നായർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.ഏക്താ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമർ പ്രേം,സുശീൽ വാഴപ്പിള്ളി എന്നിവർ നിർമ്മിക്കുന്നു. ഛായാഗ്രഹണം റോജോ തോമസ് ,വസ്ത്രാലങ്കാരം-സുകേഷ് താനൂർ,പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ,മേക്കപ്പ്- രാജീവ് അങ്കമാലി,സഹ നിർമ്മാണം- നൗഫൽ പുനത്തിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ശരത് കെ എസ്, അനൂപ് ഇ, എഡിറ്റർ-രാകേഷ് അശോക,സംഗീതം- ഗിരീശൻ എ സി,കല- മുരളി ബേപ്പൂർ,സ്റ്റിൽസ് -റിഷാജ് മുഹമ്മദ്,പോസ്റ്റർ ഡിസൈൻ-മനു ഡാവിഞ്ചി. ജനുവരി ഇരുപതിന് കോഴിക്കോട് ചിത്രീകരണം ആരംഭിക്കും. പി ആർ ഒ-എ എസ് ദിനേശ്.