തിരുവനന്തപുരം > കോവിഡ് 19 പൊതുജനാരോഗ്യത്തിന് ഭീഷണിയായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ഇതുപ്രകാരം മാസ്ക് ധരിക്കുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും നിർബന്ധമാക്കി ഉത്തരവിറക്കി. ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരും. കോവിഡ് 19 വ്യാപനം തടയുന്നതിന് എല്ലാ ആളുകളും സ്ഥാപനങ്ങളും ഈ നിയന്ത്രണങ്ങൾ പാലിക്കേണ്ടതാണ്. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും, പൊതുജനങ്ങൾക്ക് പ്രവേശനമുള്ള ഏത് സ്ഥലത്തും, സാമൂഹിക കൂടിച്ചേരലുകളിലും, എല്ലാത്തരം വാഹനങ്ങളിലും, ഗതാഗത സമയത്തും എല്ലാ ആളുകളും മാസ്ക് ഉപയോഗിച്ച് വായും മൂക്കും മൂടിയിരിക്കണം. മുഴുവൻ സ്ഥാപനങ്ങളിലും, കൂടിച്ചേരലുകളിലും ജോലിസ്ഥലത്തും സാനിറ്റൈസറും നിർബന്ധമാക്കി.