കാസർഗോഡ്> 400 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് (ജിബിജി) ഉടമയും ചെയർമാനുമായ വിനോദ് കുമാർ പോലീസ് കസ്റ്റഡിയിൽ. കമ്പനിയിലെ മൂന്ന് ജീവനക്കാരും കസ്റ്റഡിയിലുണ്ട്.
കാസർഗോഡ് കുണ്ടുകുഴിയിലാണ് ഈ ജിബിജി നിധി എന്ന സ്ഥാപനം പ്രവർത്തിച്ചു വന്നത്. നിക്ഷേപത്തിന് 80 ശതമാനത്തിനു മുകളിൽ പലിശ വാഗ്ദാനം ചെയ്താണ് സ്ഥാപനം തട്ടിപ്പ് നടത്തിയത്. ഒരു ലക്ഷം രൂപക്ക് പത്തുമാസം കൊണ്ട് എൺപതിനായിരം രൂപ പലിശ വാഗ്ദാനം ചെയ്ത നിക്ഷേപകരിൽ നിന്ന് തട്ടിയത് 400 കോടി രൂപ.