തൃശൂർ> പറയാനുള്ളത് പാർടിയിൽ പറയുകയാണ് വേണ്ടതെന്ന് രമേശ് ചെന്നിത്തല. എംപിമാർ നിയമസഭയിലേക്ക് മൽസരിക്കുമെന്ന സ്വയം പ്രഖ്യാപനങ്ങൾ കെപിസിസി വിലക്കിയിട്ടുണ്ട്. ആര് എവിടെ മൽസരിക്കണമെന്ന് പാർട്ടിയാണ് തീരുമാനിക്കുക. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശശി തരൂരുമായി ബന്ധപ്പെട്ട് കെ മുരളീധരൻ പരിഹസിച്ചുവെന്നത് മാധ്യമങ്ങളുണ്ടാക്കിയതാണ്. വിവാദങ്ങൾക്ക് പുറകെ പോകാൻ താനില്ല. അഭിപ്രായ വ്യത്യാസം മാറ്റിവെച്ച് എല്ലാവരും ഒരുമിച്ച് പോകേണ്ട സമയമാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിന് 365 ദിവസം മാത്രമാണുള്ളത്. എല്ലാവരും ഒന്നിച്ച് പോകേണ്ട സമയമാണ്. എൻഎസ്എസ് പ്രതികരണത്തിൽ എല്ലാ ദിവസവും മറുപടി പറയേണ്ടതില്ലല്ലോയെന്നും ചെന്നിത്തല പറഞ്ഞു.