കൊച്ചി> പുറത്താക്കാതിരിക്കാൻ കാരണംകാണിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ നൽകിയ നോട്ടീസ് ചോദ്യംചെയ്ത് സർവകലാശാലാ വൈസ് ചാൻസലർമാർ നൽകിയ ഹർജി ഹൈക്കോടതി 27ന് പരിഗണിക്കാൻ മാറ്റി.
വിസിമാരായ ഡോ. എം വി നാരായണൻ, ഡോ. കെ എൻ മധുസൂദനൻ, ഡോ. വി പി മഹാദേവൻ, ഡോ. എം കെ ജയരാജ്, ഡോ. കെ റിജി ജോൺ, ഡോ. ഗോപിനാഥ് രവീന്ദ്രൻ, ഡോ. വി അനിൽകുമാർ, ഡോ. സാബു തോമസ്, ഡോ. സജി ഗോപിനാഥ് എന്നിവരാണ് ഹർജി നൽകിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിക്കുന്നത്.