തൃശൂർ> തൃശ്ശൂരിലെ അടാട്ട് സര്‍വീസ് സഹകരണ ബാങ്കില്‍ അംഗങ്ങളായി ചേര്‍ന്നവരുടെ അംഗത്വം റദ്ദാക്കിയ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. അടാട്ട് സഹകരണ ബാങ്കില്‍ അഡ്മിനിസ്ട്രേറ്റര്‍ സ്വീകരിച്ച നടപടി നേരത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു.
ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത ഹർജിയിലാണ് സുപ്രീംകോടതി സ്റ്റേ നൽകിയത്. 2017 ല്‍ ചുമതലയേറ്റ അഡ്മിനിസ്ട്രേറ്റർ 4464 പേരുടെ അംഗത്വമാണ് റദ്ദാക്കിയത്.