തൃശൂർ > പ്രതിസന്ധിയി മറച്ചു വയ്ക്കാൻ പ്രവീൺ റാണ സ്വന്തം വിവാഹം നടത്തിയത് അഞ്ചുകോടിയിലേറെ രൂക ചെലവഴിച്ച്. സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ജനങ്ങളെ അറിയിക്കാനായിരുന്നു രാജ്യമാകെ ആഡംബര വിവാഹാഘോഷ സൽക്കാര പരമ്പര നടത്തിയത്. 2022 ജനുവരി ഒന്നിനായിരുന്നു റാണയുടെ വിവാഹം. തുടർന്ന് തൃശൂർ, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, ഗോവ, മുംബൈ തുടങ്ങിയ ഇടങ്ങളിൽ വിവാഹ സൽക്കാരങ്ങൾ സംഘടിപ്പിച്ചു. എല്ലായിടത്തും വരനും വധുവും ആഡംബര രഥത്തിലേറിയാണ് ചടങ്ങിന് എത്തിയത്. അംഗരക്ഷകരും മുഴുവൻ സമയവും റാണയ്ക്കൊപ്പം ഉണ്ടായിരുന്നു.
സ്വയം പ്രശസ്തനെന്നു കാണിച്ച് 48 ശതമാനം പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സമാഹരിക്കുന്നതിനാൽ കമ്പനിയിലേക്ക് പണം ഒഴുകി. ക്രമക്കേടുകളും ധൂർത്തും പണം കൈകാര്യം ചെയ്യുന്നതിന്റെ താളക്രമം തെറ്റിച്ചതോടെ, 2022 തുടക്കംമുതൽ കമ്പനിയിൽ പ്രതിസന്ധി ആരംഭിച്ചു. ആഗസ്തിൽ പകുതിയോളം ജീവനക്കാരോട് അവധിയെടുക്കാൻ ആവശ്യപ്പെട്ടു. സെപ്തംബർ കഴിഞ്ഞതോടെ, ജീവനക്കാർക്ക് ശമ്പളവും കൊടുക്കാനാകാതായി. ഡിസംബറോടെ കമ്പനിയുടെ ബ്രാഞ്ചുകൾ അടച്ചുപൂട്ടാൻ തുടങ്ങി. തുടർന്നാണ് പ്രവീൺ റാണ ഒളിവിൽ പോയത്.