ശബരിമല > ഹൈക്കോടതി വിധിയെതുടർന്ന് ശബരിമലയിൽ ഏലക്ക ചേർക്കാതെ നിർമിക്കുന്ന അരവണ വിതരണം ചെയ്യുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞു. ബുധനാഴ്ച രാത്രിയോടെ നിർമാണം ആരംഭിക്കും. വ്യാഴാഴ്ചമുതൽ എല്ലാ തീർഥാടകർക്കും വിതരണം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മകരവിളക്കിന് ദിവസങ്ങൾമാത്രം അവശേഷിക്കെ അരവണ വിതരണം കൃത്യമായി നടത്താനാണ് ബോർഡ് ലക്ഷ്യമിടുന്നത്. ജൈവ ഏലക്ക ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ട്. ഇതുലഭിക്കുന്ന മുറയ്ക്ക് അരവണയിൽചേർത്ത് നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.