കൊച്ചി> യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ ഷാഫി പറമ്പിലിനെതിരെ കലാപം. ഷാഫിയുടെത് ഷോ മാത്രമാണെന്നും പ്രവർത്തനമില്ലെന്നും ആക്ഷേപമുയർന്നു. രാഷ്ട്രീയം പറയാതെ ഷാഫി ഫുട്ബോൾ കളിച്ചു നടക്കുകയാണ്. ജനകീയ വിഷയങ്ങളിൽ യൂത്ത് കോൺഗ്രസ് നിലപാട് എടുക്കാറില്ല. നിലപാട് ഇല്ലാത്ത പ്രസ്ഥാനമായി യൂത്ത് കോൺഗ്രസ് മാറിയെന്നും ഒരു വിഭാഗം ആക്ഷേപമുന്നയിച്ചു.
എ ഗ്രൂപ്പും സുധാകര വിഭാഗവുമാണ് ഷാഫി പറമ്പിലിനെതിരെ രംഗത്തുവന്നത്. വിമർശനം ഉയർന്നതിനെ തുടർന്ന് യൂത്ത്കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ഷാഫി പറമ്പിൽ അറിയിച്ചു. ഇനി മുന്നോട്ട് പോകാനാകില്ലെന്നും കൊച്ചിയിൽ നടന്ന സംസ്ഥാന കമ്മിറ്റിയിൽ ഷാഫി പറമ്പിൽ വ്യക്തമാക്കി.