തൃശൂർ > പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ഇന്ത്യൻ പരമാധ്യക്ഷനായി മാർ ഔഗിൻ കുരിയാക്കോസ് മെത്രാപ്പോലീത്തയെ വാഴിച്ചു. ഞായറാഴ്ച രാവിലെ മാർത്ത് മറിയം വലിയ പള്ളി കത്തീഡ്രലിൽ നടന്ന ചടങ്ങിൽ മാറൻ മാർ ആവ തൃതീയൻ പാതൃയർക്കീസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിലാണ് മാർ ഔഗിൻ കൂരിയാക്കോസ് തിരുമേനിയെ ഇന്ത്യയുടെയും ദക്ഷിണ ഗൽഫ് രാജ്യങ്ങളുടേയും മെത്രാപ്പോലീത്തയായി വാഴിച്ചത്. മാർ ബെന്യാമിൻ എല്ല്യ, മാർ പൗലോസ് ബെഞ്ചമിൻ, മാർ ഇമ്മാനുവേൽ യോസേഫ് , മാർ അപ്രേം അഥ്നിയേൽ, മാർ അപ്രേം മെത്രാപ്പോലീത്ത, ആർച്ച്ഡീക്കൻ വില്ല്യം തോമ എന്നിവരും മെത്രാപ്പോലീത്ത പട്ടാഭിഷേകത്തിൽ സഹകാർമ്മികരായി.