തിരുവനന്തപുരം> മന്ത്രി സജി ചെറിയാന് നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളുടെ ചുമതല തന്നെ നിശ്ചയിച്ചു നൽകി. ഫിഷറീസ്, സാംസ്കാരികം, യുവജനകാര്യം എന്നിവയാണ് പ്രധാന വകുപ്പുകൾ. ഹാർബർ എൻജിനിയറിങ്, ഫിഷറീസ് സർവകലാശാല, സംസ്ഥാന ചലചിത്ര വികസന കോർപറേഷൻ, സംസ്ഥാന ചലചിത്ര അക്കാദമി, സാംസ്കാരിക പ്രവർത്തക ക്ഷേമ നിധി ബോർഡ് തുടങ്ങിയവയുടെ ചുമതലയുമുണ്ടാകും.