തിരുവല്ല > മന്ത്രി സജി ചെറിയാനെതിരെ തിരുവല്ല കോടതിയിൽ സമർപ്പിച്ച തടസ്സ ഹർജി തള്ളി. കണ്ണൂർ സ്വദേശി ബൈജു നോയലാണ് തടസ്സ ഹർജി നൽകിയത്. നേരത്തെ നോയൽ നൽകിയ പരാതിയില്‍ തിരുവല്ല ഡിവൈഎസ്പി രാജപ്പൻ റാവുത്തറുടെ നേതൃത്വത്തിൽ വിശദഅന്വേഷണം നടത്തി സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചതായി തെളിവില്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകി. ഇത് ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് റിപ്പോർട്ട് പരിഗണിക്കരുതെന്ന തടസ്സഹർജിയുമായി കോടതിയെ സമീപിച്ചത്.