തൃശൂര്> തളിക്കുളത്ത് മധ്യവയസ്കയെ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊന്നു. തളിക്കുളം സ്വദേശി ഷാജിത (54) ആണ് കൊല്ലപ്പെട്ടത്.സുഹൃത്തായ വലപ്പാട് സ്വദേശി ഓട്ടോറിക്ഷ ഡ്രൈവര് ഹബീബിനെ പൊലീസ് അറസ്റ്റു ചെയ്തു
തളിക്കുളത്ത് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഷാജിതയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. വീട് പൂട്ടിയ നിലയിലായിരുന്നു. വാതില് തകര്ത്ത് അകത്തുകയറി നാട്ടുകാര് അവശനിലയിലായ ഷാജിതയെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സ്വര്ണം പണയപ്പെടുത്താന് നല്കാത്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് വിവരം.ഇയാളുടെ കൈയില്നിന്നും ഷാജിതയുടെ സ്വര്ണവും കണ്ടെത്തി.ഹബീബിനെ നാട്ടുകാര് തടഞ്ഞുവച്ച് പൊലീസിനെ ഏല്പ്പിക്കുകയായിരുന്നു















