കോട്ടയം > അല്‍ഫാം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ യുവതി മരിച്ച സംഭവത്തിൽ സംക്രാന്തിയിലെ ഹോട്ടലിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധമാർച്ച് നടത്തി. സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മെഡിക്കല്‍ കോളജ് അസ്ഥിരോഗ വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ നഴ്സ് രശ്മി(33) ആണ് മരിച്ചത്.
ഭക്ഷണം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ശാരീരികമായ തളര്‍ന്നതിനെ തുടര്‍ന്ന് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഇവരുടെ ആരോഗ്യനില കൂടുതല്‍ മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
ഈ ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ച മറ്റ് 20 പേര്‍ക്കും ശാരീരിക ബുദ്ധിമുട്ടു ഉണ്ടായിരുന്നു. ഇതില്‍ 14 വയസ്സുകാരനായ സംക്രാന്തി സ്വദേശി മെഡിക്കല്‍ കോളജിലും മറ്റുള്ളവര്‍ സ്വകാര്യ ആശുപത്രികളിലും ചികിത്സയില്‍ കഴിയുകയാണ്.