തിരുവനന്തപുരം > കോൺഗ്രസ് പുനസംഘടന വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി കെ മുരളീധരൻ. തിരുവനന്തപുരത്ത് നടന്ന കെ കരുണാകരൻ അനുസ്മരണ ചടങ്ങിലാണ് മുരളീധരന്റെ വിമർശനം. സിപിഐ എമ്മുകാർ വീടുകയറുമ്പോൾ കോൺഗ്രസ് ഇപ്പോഴും പുന:സംഘടന ചർച്ച ചെയ്യുകയാണെന്നും മുരളീധരൻ പറഞ്ഞു.
പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രസംഗിച്ചാൽ മാത്രം പോരെന്നും പ്രവർത്തിക്കാൻ കൂടി തയ്യാറാവണമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. ഇനിയൊരു തോൽവി താങ്ങാൻ കോൺഗ്രസിന് കഴിയില്ല. പുന:സംഘടന വേഗത്തിൽ പൂർത്തിയാക്കണം. എന്നാൽ ഇപ്പോഴത്തെ നേതൃത്വം മാറണണെന്ന അഭിപ്രായം ഇല്ല.
കൊച്ചി വിമാനത്താവളത്തിന് കെ കരുണാകരൻ്റെ പേര് എന്തുകൊണ്ട് നൽകുന്നില്ലെന്ന് അറിയില്ല. അനുയോജ്യമായ അവസരം ഉണ്ടായിട്ടും അതു നടന്നില്ല. സ്വകാര്യദുഖമായിട്ടാണ് ഇക്കാര്യം പറയുന്നതെന്നും മുരളീധരൻ പറഞ്ഞു.