ബംഗളൂരു > പ്രണയം നിരസിച്ചതിന് കോളേജ് വിദ്യാര്‍ഥിനിയെ ക്യാമ്പസില്‍ കുത്തിക്കൊലപ്പെടുത്തി. ബംഗളുരുവിലാണ് സംഭവം. പത്തൊന്‍പതുകാരിയായ ലയസ്മിത ആണ് മരിച്ചത്. ആക്രമണം നടത്തിയ പവന് കല്യാണ്‍ എന്നയാള്‍ സ്വയം കുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബംഗളൂരു പ്രസിഡന്‍സി കോളേജിലാണ് സംഭവം. മറ്റൊരു കോളേജില്‍ പഠിക്കുന്ന പ്രതി ക്യാമ്പസിലെത്തി ലയസ്മിതയെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ വിദ്യാര്‍ഥിനിയെ കോളജ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എടുത്ത് ആംബുലന്‍സിലേക്ക് ഓടുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബംഗളൂരു റൂറല്‍ സ്വദേശി ആണ് ലയസ്മിത. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.