Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

നോട്ടുനിരോധനത്തിൽ സുപ്രീംകോടതിയുടേത്‌ കേന്ദ്ര നടപടിയെ പിന്താങ്ങാത്ത വിധി: സിപിഐ എം പിബി

by News Desk
January 2, 2023
in INDIA
0
നോട്ടുനിരോധനത്തിൽ-സുപ്രീംകോടതിയുടേത്‌-കേന്ദ്ര-നടപടിയെ-പിന്താങ്ങാത്ത-വിധി:-സിപിഐ-എം-പിബി
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ച് 2016ലെ നോട്ടുനിരോധനത്തെക്കുറിച്ച് പുറപ്പെടുവിച്ച വിധി കേന്ദ്ര നടപടിയെ അനുകൂലിക്കലായി വ്യാഖ്യാനിക്കാൻകഴിയില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽപറഞ്ഞു. ഇത്തരം തീരുമാനമെടുക്കാൻ സർക്കാരിന് അവകാശമുണ്ടെന്ന് മാത്രമാണ് കോടതി പറഞ്ഞത്. തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളെ കോടതി ഒരുവിധത്തിലും അനുകൂലിച്ചില്ല.

ഈ തീരുമാനമെടുക്കാൻ കേന്ദ്രത്തിന് അവകാശമുണ്ടെന്നും അത് 1934ലെ റിസർവ് ബാങ്ക് നിയമത്തിന്റെ 26(2) അനുച്ഛേദത്തിന്റെ ലംഘനമല്ലെന്നും ഭരണഘടന ബെഞ്ച് ഭൂരിപക്ഷവിധിയിൽ പറഞ്ഞു. അതേസമയം, നോട്ട് നിരോധനത്തിന് നടപടി സ്വീകരിക്കാൻ റിസർവ് ബാങ്കാണ് കേന്ദ്രത്തോട് ശുപാർശചെയ്യേണ്ടതെന്ന് ബെഞ്ചിലെ ഒരു ജഡ്ജ് ഭിന്നവിധിയിൽ ചൂണ്ടിക്കാട്ടി. ഈ കേസിൽകേന്ദ്രം തീരുമാനമെടുത്തശേഷം റിസർവ് ബാങ്കിന്റെ അഭിപ്രായം തേടുകയാണ് ചെയ്തത്. അതുകൊണ്ട് തീരുമാനം നടപ്പാക്കുംമുമ്പേ പാർലമെന്റിന്റെ അംഗീകാരം വാങ്ങണമായിരുന്നു.

നോട്ട് നിരോധനത്തിന് അതിന്റെ ലക്ഷ്യങ്ങളുമായി ‘യുക്തിസഹമായ ബന്ധം’ ഉണ്ടായിരുന്നെന്നും എന്നാൽ ‘ലക്ഷ്യം നേടിയോ ഇല്ലയോ എന്നത് പ്രസക്തമല്ലെന്നും’ ഭൂരിപക്ഷവിധിയിൽ പറയുന്നു. അതായത് ഇത്തരം തീരുമാനമെടുക്കാനുള്ള സർക്കാരിന്റെ നിയമപരമായ അവകാശത്തെ അംഗീകരിക്കുമ്പോൾ തന്നെ അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ല. രാജ്യത്തെ കോടിക്കണക്കിന് പേർക്ക് തൊഴിൽ നൽകുന്ന അനൗപചാരിക സമ്പദ്ഘടനയെ നോട്ട് നിരോധനം തകർത്തു. ജനകോടികളുടെ ജീവിതമാർഗമായ ചെറുകിട സംരംഭ, വ്യവസായ മേഖലകളെ തളർത്തി. തീരുമാനം നടപ്പാക്കി ഒരു മാസത്തിനകം 82 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്.

വിനാശകരമായ ഈ തീരുമാനത്തിന്റെ ലക്ഷ്യങ്ങളായി അവകാശപ്പെട്ട കള്ളപ്പണം പിടിച്ചെടുക്കൽ, വിദേശ ബാങ്കുകളിൽനിന്ന് അനധികൃത നിക്ഷേപം തിരിച്ചുകൊണ്ടുവരൽ, കള്ളനോട്ടുകൾ അവസാനിപ്പിക്കൽ, ഭീകരപ്രവർത്തനങ്ങൾക്ക് പണം കിട്ടുന്നത് അവസാനിപ്പിക്കൽ, അഴിമതിയും സമ്പദ്ഘടനയിൽനോട്ടുകളുടെ പ്രചാരവും കുറയ്ക്കൽഎന്നിവയൊന്നും നേടാനായില്ല. മാത്രമല്ല, നോട്ട് നിരോധിച്ചപ്പോൾ രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്നത് 17.7 ലക്ഷം കോടി രൂപയുടെ കറൻസിയായിരുന്നെങ്കിൽ ഇപ്പോൾ ഇത് 30.88 ലക്ഷം കോടി രൂപയായി ഉയർന്നു(72 ശതമാനം വർധന)വെന്ന് റിസർവ് ബാങ്ക് റിപ്പോർട്ടിൽപറഞ്ഞിട്ടുണ്ടെന്നും പിബി ചൂണ്ടിക്കാട്ടി.

Previous Post

കുട്ട്യോളും കുറുമ്പുകളും പരിപാടി ശ്രദ്ധേയം

Next Post

ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി ബി പരമേശ്വരന്‌ ഐപിസിഎൻഎ അവാർഡ്‌

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ദേശാഭിമാനി-റസിഡന്റ്-എഡിറ്റർ-വി-ബി-പരമേശ്വരന്‌-ഐപിസിഎൻഎ-അവാർഡ്‌

ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി ബി പരമേശ്വരന്‌ ഐപിസിഎൻഎ അവാർഡ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.