ബംഗളൂരു > ബംഗളൂരുവില്‍ വ്യവസായി സ്വയം വെടിവെച്ചു മരിച്ചു. അമ്പളിപുര വൈറ്റ്ഫീല്‍ഡില്‍ താമസിക്കുന്ന പ്രദീപ് എസി (47) നെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ബിജെപി എംഎല്‍എ അടക്കമുള്ള ആറ് പേര് തന്നെ ചതിച്ചതില്‍ വിഷമിച്ചാണ് താന്‍ ജീവനൊടുക്കുന്നതെന്ന് പറയുന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ കഗ്ഗളിപുര പൊലീസ് കേസെടുത്തു.
ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കാറില്‍ വെടിവച്ചു മരിച്ച നിലയില്‍ പ്രദീപിനെ കണ്ടെത്തിയത്. എട്ട് പേജുള്ള ആത്മഹത്യ കുറിപ്പില്‍ ചിലരുടെ പേരും ഫോണ്‍ നമ്പറുകളും പരാമര്‍ശിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ ബിജെപി എംഎല്‍എ അരവിന്ദ് ലിംബാവലിയുടെ പേരുമുണ്ട്.