മാഡ്രിഡ്
സ്പാനിഷ് ലീഗ് അധികൃതർക്കെതിരെ ആഞ്ഞടിച്ച് റയൽ മാഡ്രിഡിന്റെ ബ്രസീൽ വിങ്ങർ വിനീഷ്യസ് ജൂനിയർ. വംശീയ അധിക്ഷേപങ്ങൾക്കെതിരെ ലീഗ് അധികൃതർ നടപടികൾ എടുക്കുന്നില്ലെന്ന് വിനീഷ്യസ് ആരോപിച്ചു. ലീഗിൽ റയൽ വല്ലാഡോളിഡിനെതിരായ മത്സരത്തിനിടയിലും വിനീഷ്യസിനെതിരെ വംശീയ അധിക്ഷേപം ഉണ്ടായിരുന്നു.
കഴിഞ്ഞ സെപ്തംബറിൽ അത്ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിലും ഇരുപത്തിരണ്ടുകാരനെ ഒരുപറ്റം കാണികൾ അധിക്ഷേപിച്ചു. ‘വംശീയ അധിക്ഷേപക്കാർ കളി കാണാനെത്തുകയും കളിക്കാരെ അപമാനിക്കുകയും ചെയ്യുന്നു. ലീഗ് അധികൃതർ എല്ലായ്പ്പോഴും മൗനത്തിലാണ്’ –- വിനീഷ്യസ് പറഞ്ഞു.















