തിരുവനന്തപുരം> പുതുവർഷത്തോടനുബന്ധിച്ച് കേരളത്തിൽ സർവകാല റിക്കോർഡ് മദ്യവിൽപ്പന. ശനി മാത്രം 107.14 കോടി രൂപയുടെ മദ്യത്തിന്റെ വിൽപ്പന നടത്തിയത്. 2022ൽ 95.67 കോടിയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടന്നത്. 1.12 കോടിയുടെ മദ്യം വിറ്റ തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട്ലെറ്റാണ് ഇത്തവണ കൂടുതൽ വിൽപ്പന നടത്തിയത്.
കൊല്ലം ആശ്രമം ഔട്ട്ലെറ്റിൽ 96.59 ലക്ഷം രൂപയുടെ മദ്യവും വിറ്റു. സംസ്ഥാനത്തെ എല്ലാ ഔട്ട്ലെറ്റുകളിലും പത്ത് ലക്ഷത്തിലധകിം രൂപയ്ക്ക് മദ്യം വിറ്റു. കഴിഞ്ഞ പത്തു ദിവസത്തിനിടെ 686.28 കോടിയുടെ മദ്യമാണ് കേരളത്തിൽ വിവിധ ഔട്ട്ലെറ്റുകളിലായി വിറ്റത്.















