തിരുവനന്തപുരം > കലിക്കറ്റ് സർവകലാശാലാ ഇന്റർ കൊളീജിയറ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയ കായികതാരം ജീവൻ ജോസഫിന്റെ അവസരം നഷ്ടപ്പെടില്ലെന്ന് മന്ത്രി ആർ ബിന്ദു.
ദേശീയ തലത്തിൽ 71 –- -75 കിലോ വിഭാഗത്തിൽ ജീവൻ മത്സരിക്കുമെന്ന് മന്ത്രി ബിന്ദു അറിയിച്ചു. സെലക്ഷൻ ലിസ്റ്റിൽ നിന്ന് ജീവനെ ഒഴിവാക്കിയെന്ന പരാതി പരിശോധിച്ചു നടപടി സ്വീകരിക്കണമെന്ന് മന്ത്രി കലിക്കറ്റ് വിസിക്കും ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്കും നിർദേശം നൽകിയിരുന്നു. സർവകലാശാലാ രജിസ്ട്രാർക്ക് മന്ത്രി കത്തും നൽകിയിരുന്നു.
കലിക്കറ്റ് സർവകലാശാലാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 67 കിലോ വിഭാഗത്തിലായിരുന്നു ജീവന് സ്വർണം. ഇതിനുപകരമാണ് 71- –- 75 കിലോ വിഭാഗത്തിൽ മത്സരിക്കാൻ അവസരം നൽകുക. സാങ്കേതിക ബുദ്ധിമുട്ടുകൾ ജീവനെ അറിയിക്കുകയും അവസരം നഷ്ടപ്പെടാതിരിക്കാൻ 71- –-–-75 കിലോ വിഭാഗത്തിൽ മത്സരിപ്പിക്കാൻ തീരുമാനിക്കുകയും ആയിരുന്നുവെന്ന് മന്ത്രി അറിയിച്ചു.