തിരുവനന്തപുരം> മൃദുഹിന്ദുത്വം എന്നൊന്നില്ലെന്ന വിശദീകരണവുമായി എ കെ ആന്റണിയെ പിന്തുണച്ച് കെ മുരളീധരൻ. രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് ഹിന്ദുത്വത്തെ ബിജെപിക്ക് വിട്ടു കൊടുക്കുന്നതിന് തുല്യമാണെന്നും മുരളീധരൻ പറഞ്ഞു. കോൺഗ്രസിൽ വിശ്വാസികൾക്കും അവിശ്വാസികൾക്കും സ്ഥാനമുണ്ട്. ന്യൂനപക്ഷ പ്രീണനം, മൃദുഹിന്ദുത്വം എന്നീ പ്രയോഗങ്ങൾ യാഥാർഥ്യത്തിന് നിരക്കാത്തതാണ്‐ മുരളീധരൻ പറഞ്ഞു.
എന്നാൽ എ.കെ. ആന്റണിയുടെ പ്രസ്താവനയെ തള്ളി രാജ് മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തി. ഏതെങ്കിലും വിഭാഗത്തെ ഉൾപ്പെടുത്തണമെന്നോ ഒഴിവാക്കണമെന്നോ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് ആവില്ല. കോൺഗ്രസ് സാമുദായിക സംഘടനയല്ല. എല്ലാ വിഭാഗക്കാരേയും ഉൾക്കൊള്ളുന്ന സംവിധാനമാണ് കോൺഗ്രസിന്റേതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
മുതിര്ന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മൃദുഹിന്ദുത്വ പരാമര്ശത്തില് കോണ്ഗ്രസില് ഭിന്നത. കെ. മുരളീധരന് എം.പി. ആന്റണിയെ പിന്തുണച്ചപ്പോള് രാജ്മോഹന് ഉണ്ണിത്താന് എം.പി. എതിര്പ്പുമായി രംഗത്തെത്തി.
മൃദുഹിന്ദുത്വത്തിന്റെ പേരിൽആരെയും അകറ്റിനിർത്തുന്നത് കോൺഗ്രസിന് ഉചിതമല്ലെന്നായിരുന്നു പ്രവർത്തക സമിതിയംഗം എ കെ ആന്റണിയുടെ പ്രസ്താവന. അത് വീണ്ടും മോദിക്ക് അധികാരത്തിൽ വരാനേ ഉപകരിക്കൂ എന്നും ആന്റണി പറഞ്ഞിരുന്നു.