അഗര്‍ത്തല> ത്രിപുര ബിജെപി എംഎല്‍എ ദിപ ചന്ദ്ര ഹ്റാംഗ്വാള് എംഎല്‍എ സ്ഥാനം രാജിവെച്ചു. തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ദിപ ചന്ദ്ര തന്റെ രാജി സമര്‍പ്പിച്ചിരിക്കുന്നത്. വ്യക്തിപരമായ കാരണമാണ് രാജിയ്ക്ക് പിന്നിലെന്ന് എംഎല്‍എ മാധ്യമങ്ങളോട് പ്രതികരിച്ചു. കരംചര സംവരണ മണ്ഡലത്തില്‍ നിന്നുമുള്ള എംഎല്‍എ ആയിരുന്നു ഇദ്ദേഹം
അതേസമയം, യഥാര്‍ഥ കാരണമെന്താണെന്ന് ഉടനെ തന്നെ പറയുമെന്ന സൂചനയും അദ്ദേഹം നല്കി.സ്പീക്കര്‍ രത്തന്‍ ചക്രവര്‍ത്തിയുടെ അഭാവത്തില്‍ ത്രിപുര നിയമസഭ സെക്രട്ടറി കര്മാക്കര്ക്കാണ് ദിപ ചന്ദ്ര രാജിക്കത്ത് കൈമാറിയത്.