ന്യൂഡൽഹി> അടുത്തവർഷം മാർച്ച് 31 മുമ്പ് ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ പ്രവർത്തനക്ഷമമാകില്ലന്ന് കേന്ദ്രസർക്കാർ. ശനിയാഴ്ച ആദായ നികുതി വകുപ്പ് പുറത്തിറക്കിയ മാർഗനിർദേശത്തിലാണ് ഇതുള്ളത്. ബന്ധിപ്പിക്കാത്തവ മാർച്ച് ഒന്നുമുതൽ പ്രവർത്തിക്കില്ല. തീയതി കഴിഞ്ഞ് ആധാറുമായി ബന്ധിപ്പിക്കുന്നവർക്ക് ആയിരംരൂപവരെ പിഴയും ചുമത്തും. പാൻ കാർഡ് വിവരങ്ങൾ പൂരിപ്പിക്കുമ്പോൾ നേരിയ അക്ഷരത്തെറ്റ് വന്നാലും പിഴ ചുമത്തും. ഒരാൾക്ക് രണ്ടു പാൻ കാർഡ് ഉണ്ടായാലും പിഴ ഒടുക്കേണ്ടതായി വരും.
അതേസമയം അസം, ജമ്മു കശ്മീർ, മേഘാലയ സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്കും പൗരത്വം ഇല്ലാത്തവർക്കും എൺപത് വയസ് കഴിഞ്ഞവർക്കും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല. ഈ വർഷം മാർച്ച് 30-ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് പുറപ്പെടുവിച്ച സർക്കുലർ പ്രകാരം ഒരിക്കൽ പാൻ പ്രവർത്തനരഹിതമായാൽ, ഐ-ടി നിയമത്തിന് കീഴിലുള്ള എല്ലാ അനന്തരഫലങ്ങൾക്കും കാർഡ് ഉടമ ബാധ്യസ്ഥനാണെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്.