കരിപ്പൂർ> കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽനിന്നായി 1658 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജന്റ്സ് വിഭാഗം പിടികൂടി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് കക്കാട്ടിൽ മുഹമ്മദ് ഷമീം (34), ദുബായിൽനിന്ന് എയർ ഇന്ത്യ വിമാനത്തിലെത്തിയ വടകര സ്വദേശി അയൂബ് വലിയപറമ്പത്ത് എന്നിവരിൽനിന്നാണ് സ്വർണം പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ചാണ് ഇരുവരും സ്വർണംകൊണ്ടുവന്നത്. ഷമീമിൽനിന്ന് 886 ഗ്രാം, അയ്യൂബിൽനിന്ന് 772 ഗ്രാം എന്നിങ്ങനെയാണ് സ്വർണം പിടികൂടിയത്.