കാഞ്ഞങ്ങാട് > 10 മാസം പ്രായമുള്ള ആൺകുഞ്ഞ് കുളിമുറിയിൽ വെള്ളം നിറഞ്ഞ ബക്കറ്റിൽ വീണ് മുങ്ങിമരിച്ചു. ബേളൂർ കായലടുക്കത്തെ അബ്ദുൾ ജബ്ബാറിന്റെയും റസിനയുടെയും പത്ത് മാസം പ്രായമുള്ള മകൻ റമീസാണ് മരിച്ചത്. ശനിയാഴ്ച രാവിലെ വീട്ടിനുള്ളിൽ കളിച്ചു കൊണ്ടിരുന്ന കുട്ടി കുളി മുറിയിൽ കടന്ന് ബക്കറ്റിൽ വീഴുകയായിരുന്നു. വീട്ടിലുള്ളവർ കുട്ടിയെ അന്വേഷിച്ചപ്പോഴാണ് കുളിമുറിയിലെ വെള്ളം നിറച്ച ബക്കറ്റിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത് ഉടൻ തന്നെ പുറത്തെടുത്ത് പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും രക്ഷപ്പെടുത്താനായില്ല.