Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

എം.ജിയിൽ വിദ്യാര്‍ഥിനികള്‍ക്ക് 60 ദിവസം പ്രസവാവധി; സെമസ്റ്റര്‍ മുടങ്ങാതെ പഠനം തുടരാം

by News Desk
December 24, 2022
in KERALA
0
എം.ജിയിൽ-വിദ്യാര്‍ഥിനികള്‍ക്ക്-60-ദിവസം-പ്രസവാവധി;-സെമസ്റ്റര്‍-മുടങ്ങാതെ-പഠനം-തുടരാം
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

കോട്ടയം > ഡിഗ്രി, പി ജി വിദ്യാർഥിനികൾക്ക് സെമസ്റ്റർ മുടങ്ങാതെ പ്രസവാവധി അനുവദിക്കാൻ എംജി സർവകലാശാലാ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച് പഠനം നടത്താൻ സിൻഡിക്കറ്റ് നിയോഗിച്ച കമീഷൻ ശുപാർശകൾ സമർപ്പിച്ചിരുന്നു. ഇവയ്ക്കാണ് പ്രോ വൈസ് ചാൻസലർ ഡോ. സി ടി അരവിന്ദകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അംഗീകാരം നൽകിയത്. പഠനകാലയളവിനെ ബാധിക്കാത്ത രീതിയിൽ വിദ്യാർഥിനികൾക്ക് പ്രസവാവധി അനുവദിക്കാൻ ഒരു സർവകലാശാലാ തീരുമാനമെടുക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്.

സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും ഡിഗ്രി, പിജി, ഇന്റഗ്രേറ്റഡ്, പ്രൊഫഷണൽ കോഴ്സുകൾ (നോൺ ടെക്നിക്കൽ) എന്നിവയിലെ 18 വയസ് കഴിഞ്ഞ വിദ്യാർഥിനികൾക്കാണ് അറുപത് ദിവസത്തെ പ്രസവാവധി അനുവദിക്കുക. പ്രസവത്തിന് മുമ്പോ ശേഷമോ ഈ അവധി എടുക്കാം.

പൊതുഅവധിദിവസങ്ങളും സാധാരണ അവധി ദിവസങ്ങളും ഉൾപ്പെടെയായിരിക്കും അവധിയുടെ കാലയളവ് കണക്കാക്കുക. ഗർഭഛിദ്രം, ഗർഭാലസ്യം, ട്യൂബക്ടമി തുടങ്ങിയ സാഹചര്യങ്ങളിൽ 14 ദിവസത്തെ അവധി അനുവദിക്കും.സിൻഡിക്കറ്റ് അംഗങ്ങളായ ഡോ. ആർ അനിത, ഡോ. എസ് ഷാജില ബീവി, ഡോ. ബിജു പുഷ്പൻ, ഡോ. ജോസ് എന്നിവരടങ്ങിയ കമീഷനാണ് വിദ്യാർഥികളുടെ പ്രസവാവധി സംബന്ധിച്ച ശുപാർശ സമർപ്പിച്ചത്.

അവധി അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ:

♦️ആദ്യത്തെയോ രണ്ടാമത്തെയോ ഗർഭധാരണത്തിനു മാത്രമാണ് അവധി അനുവദിക്കുക.

♦️ഒരു കോഴ്സിന്റെ കാലയളവിൽ ഒരുതവണ മാത്രമാണ് ഈ അവധി എടുക്കാൻ കഴിയുക.

♦️രജിസ്ട്രേറ്റ് മെഡിക്കൽ പ്രാക്ടീഷണറുടെ സാക്ഷ്യപത്രം ഹാജരാക്കുന്നവർക്ക് പ്രിൻസിപ്പലിനോ പഠനകേന്ദ്രത്തിന്റെ മേധാവിക്കോ ഡയറക്ടർക്കോ അവധി അനുവദിക്കാം.

♦️പ്രസവാവധിക്കൊപ്പം മറ്റ് അവധികൾ ഉൾപ്പെടുത്താൻ പാടില്ല.

♦️പ്രസവാവധി ആരംഭിക്കുന്ന തീയതിക്ക് കുറഞ്ഞത് മൂന്നു ദിവസം മുമ്പ് അപേക്ഷ നൽകണം.

♦️സെമസ്റ്ററിനിടയിൽ പ്രസവാവധി എടുക്കുന്നവരെ അതേ സെമസ്റ്ററിന്റെ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാൻ അനുവദിക്കും. ഇതേ പരീക്ഷ അടുത്ത സെമസ്റ്ററിൽ റെഗുലർ വിദ്യാർഥികൾക്കൊപ്പം സപ്ലിമെന്ററിയായി എഴുതാനാകും.

♦️പ്രസവാവധിക്കുശേഷം സ്വന്തം ബാച്ചിനൊപ്പം നിലവിലെ സെമസ്റ്ററിൽ പഠനം തുടരാം.

♦️പ്രസവാവധിയിലുള്ള വിദ്യാർഥിനികൾക്ക് പ്രാക്ടിക്കൽ, ലാബ്, വൈവ പരീക്ഷയിൽ പങ്കെടുക്കേണ്ട സാഹചര്യത്തിൽ സ്ഥാപനത്തിന്റെ അല്ലെങ്കിൽ വകുപ്പിന്റെ മേധാവി ഇതിനു വേണ്ട ക്രമീകരണം ഏർപ്പെടുത്തണം.

Previous Post

എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ കുര്‍ബാന തര്‍ക്കം തുടരുന്നു

Next Post

കെഎസ്‌ആർടിസി ബസ്‌ കേടായി; താമരശേരി ചുരം സ്‌തംഭിച്ചത്‌ നാല്‌ മണിക്കൂർ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കെഎസ്‌ആർടിസി-ബസ്‌-കേടായി;-താമരശേരി-ചുരം-സ്‌തംഭിച്ചത്‌-നാല്‌-മണിക്കൂർ

കെഎസ്‌ആർടിസി ബസ്‌ കേടായി; താമരശേരി ചുരം സ്‌തംഭിച്ചത്‌ നാല്‌ മണിക്കൂർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.