കൊച്ചി > എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ കുര്‍ബാന തര്‍ക്കം തുടരുന്നു. വിമത വിഭാഗം ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കുകയും ഔദ്യോഗിക പക്ഷം പള്ളിയ്ക്ക് പുറത്ത് തുടരുകയും ചെയ്യുകയാണ്. ക്രിസ്മസ് വരെ കുര്‍ബാന തുടരുമെന്നാണ് വിമത വിഭാഗം പറയുന്നത്.
കുര്‍ബാന തര്‍ക്കത്തില്‍ പ്രതിഷേധവുമായി ഇരു വിഭാഗങ്ങളും രംഗത്തുണ്ട്. സെന്റ് മേരീസ് ബസലിക്കയില്‍ കഴിഞ്ഞ ദിവസവും രണ്ട് രീതിയില്‍ കുര്‍ബാനയര്‍പ്പണം നടന്നതിനുശേഷം ഇരുവിഭാങ്ങളുടെയും പ്രതിഷേധം നടന്നിരുന്നു. അഡ്മിനിസ്ട്രേറ്റര്‍ ഫാദര്‍ ആന്റണി പൂതവേലില്‍ ഏകീകൃത കുര്‍ബാനയും മറുവിഭാഗം വൈദികര്‍ ജനാഭിമുഖ കുര്‍ബാനയുമാണ് നടത്തിയത്. സിനഡിന് പരാതി നല്‍കുമെന്ന് ജനാഭിമുഖ കുര്‍ബാനയെ പിന്തുണയ്ക്കുന്ന വൈദികര്‍ പറഞ്ഞു.