തിരുവനന്തപുരം
അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥർക്ക് എഡിജിപിമാരായി സ്ഥാനക്കയറ്റം. ടി വിക്രം, ദിനേന്ദ്ര കശ്യപ്, ഗോപേഷ് അഗർവാൾ, എച്ച് വെങ്കിടേഷ്, അശോക് യാദവ് എന്നിവരെയാണ് എഡിജിപിമാരാക്കിയത്. ടി വിക്രമിനെ സൈബർ ഓപ്പറേഷൻ എഡിജിപിയായും ഗോപേഷ് അഗർവാളിനെ കേരള പൊലീസ് അക്കാദമി ഡയറക്ടറായും എച്ച് വെങ്കിടേഷിനെ സായുധ പൊലീസ് ബറ്റാലിയൻ എഡിജിപിയായും നിയമിച്ചു. നീരജ്കുമാർ ഗുപ്ത നോർത്ത് സോൺ ഐജിയായും എ അക്ബറിനെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐജിയായും നിയമിച്ചു.
തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ ജി സ്പർജൻ കുമാറിനെ സൗത്ത് സോൺ ഐജിയായും ഹർഷിത അട്ടലൂരിയെ വിജിലൻസ് ഐജിയായും സി എച്ച് നാഗരാജുവിനെ സിറ്റി പൊലീസ് കമീഷണറായും കെ സേതുരാമനെ കൊച്ചി സിറ്റി പൊലീസ് കമീഷണറായും മാറ്റി നിയമിച്ചു. പി പ്രകാശാണ് ഇന്റലിജൻസ് ഐജി. തോംസൺ ജോസ്, ഡോ. എ ശ്രീനിവാസ്, എച്ച് മഞ്ജുനാഥ് എന്നിവർക്ക് ഡിഐജിമാരായും സ്ഥാനക്കയറ്റം നൽകി. ഡോ. എ ശ്രീനിവാസ് എറണാകുളം റേഞ്ച് ഡിഐജിയായും രാജ്പാൽ മീണയെ കോഴിക്കോട് സിറ്റി പൊലീസ് കമീഷണറായും പുട്ട വിമലാദിത്യയെ അഡ്മിനിസ്ട്രേഷൻ ഡിഐജിയായും നിയമിച്ചു.
അനൂജ് പലിവാലിനെ റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യു ഫോഴ്സ് ബറ്റാലിയൻ കമാൻഡന്റായും പി നിധിൻരാജിനെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് സൂപ്രണ്ടായും ജി ജെയ്ദേവിനെ സായുധ സേനാ ആസ്ഥാനത്തെ കമാൻഡന്റായും നിയമിച്ചു. ആർ ഇളങ്കോവിനെ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച്(ടെക്നിക്കൽ ഇന്റലിജൻസ്) എസ്പിയായും ഹേമലതയെ കണ്ണൂർ റൂറൽ എസ്പിയായും കെ എം സാബു മാത്യുവിനെ എറണാകുളം ക്രൈം ബ്രാഞ്ച് എസ്പിയായും ബി കെ പ്രശാന്തൻ കാണിയെ കെഎസ്ഇബി ചീഫ് വിജിലൻസ് ഓഫീസറായും നിയമിച്ചു. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് ഭരണവിഭാഗം എസ്പി കെ ഇ ബൈജു കോഴിക്കോട് സിറ്റി ഡിസിപിയാകും. സ്പെഷ്യൽ ബ്രാഞ്ച് എസ്പിയായി ആർ മഹേഷിനെ നിയമിച്ചു.